Breaking

Wednesday, 24 September 2025

ചടയമംഗലത്ത് 10 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി.


കൊല്ലം
: ചടയമംഗലത്ത് 10 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി.   എക്‌സൈസ് സംഘം നടത്തിയ  നടത്തിയ റെയ്‌ഡിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന 900 kg ലഹരി വസ്തുക്കൾ പിടികൂടി.


 ചിതറ പുതുശ്ശേരി, ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വിപണിയിൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 900 കിലോ ലഹരി വസ്തുക്കളും രണ്ടു കാറുകളും എക്സൈസ് സംഘം പിടികൂടിയത്.


കുമ്മിൾ തെറ്റിമുക്ക് സ്വദേശി നൗഫൽ മൻസിലിൽ  30 വയസുള്ള നൗഫൽ ആണ്  ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്തുവരുന്നത്. എക്‌സൈസ് സംഘത്തെ കണ്ട് വാഹനങ്ങൾ ഉപേക്ഷിച്ച് നൗഫലും കൂട്ടാളിയും ഓടി രക്ഷപ്പെടുകയായിരുന്നു.


പ്രദേശത്തെ ലഹരി വില്പന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ, മുൻപും ഇയാൾക്കെതിരെ ചടയമംഗലം എക്സൈസ് സംഘം കേസെടുത്തിട്ടുണ്ട്.കൊല്ലം തിരുവനന്തപുരം ജില്ലകളുടെ  അതിർത്തി പ്രദേശങ്ങളിൽ വൻതോതിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുമായി ലഹരിവസ്തുക്കൾ ഇറക്കുമതി ചെയ്ത് വിൽപ്പന നടത്തിവരികയായിരുന്നു.

 

 ഒരാഴ്ചയായി  എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. സ്കൂൾ കോളേജ് പരിസരങ്ങളിലെ ചെറുകടകളിലും മറ്റും ഇത്തരം ലഹരി വസ്തുക്കൾ എത്തിച്ച് വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എക്‌സൈസ് സംഘം  അറിയിച്ചു. ഇൻസ്പെക്ടർ രാജേഷ് എകെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, ബിൻസാഗർ,ജയേഷ്, മാസ്റ്റർ ചന്തു, ശ്രേയസ് ഉമേഷ്‌ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment