Breaking

Thursday, 20 October 2022

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ


തിരുവനന്തപുരം: അയിരൂർ പ്രായപൂർത്തിയാകാത്ത 17 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെമ്മരുതി നടയറ, ശ്രീനിവാസപുരത്ത് ആഷിക് നിവാസിൽ ഷെഫിൻ ഷാ(27) ആണ് അയിരൂർ പോലീസിന്റെ പിടിയിലായത്. 

പ്രതി പെൺകുട്ടിയെ പരിചയപ്പെട്ട് ഇഷ്ടമാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകി പ്രതിയുടെ കാറിൽ കടത്തിക്കൊണ്ട് പോയി നടയറയിൽ നിന്നും ഇടതുവശത്തുള്ള ശിവഗിരിയിലേക്ക് പോകുന്ന റോഡിൽ ആൾ താമസമില്ലാത്ത ഒരു വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ കഴിഞ്ഞ ദിവസം അയിരൂർ ജംഗ്ഷനിൽ വച്ച് പ്രതിയെ കണ്ടു പിടിപ്പിടിക്കുകയും കൂട്ടിക്കൊണ്ടു വന്നു അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

അയിരൂർ ഇൻസ്പെക്ടർ എസ്. എച്ച്. ഒ ജയസനിലിൻറെ നേതൃത്വത്തിലുള്ളഅന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സംഘത്തിൽ അയിരൂർ സബ് ഇൻസ്പെക്ടർ സിയ എസ്. എ. എസ്. ഐമാരായ ഇതിഹാസ നായർ, സുനിൽകുമാർ, സി. പി. ഒ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു .

No comments:

Post a Comment