ചടയമംഗലം: കൊല്ലം ചടയമംഗലത്ത് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ യുവതിയെ പിഡിപ്പിച്ചെന്ന് പരാതി. ചടയമംഗലം സ്വദേശിയായ അബ്ദുൾ ജബ്ബാർ ആണ് ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്ന പൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചത്.
ഭർത്താവും, ഭർത്താവിന്റെ അമ്മയും ചേർന്നാണ് യുവതിയെ അബ്ദുൾ ജബ്ബാറിന്റെ അടുത്ത് നഗ്ന പൂജയ്ക്ക് എത്തിച്ചത്. അവിടെ മറ്റ് യുവതികളെയും നഗ്ന പൂജ നടത്തിയിരുന്നത് കാണാനിടയായെന്ന് യുവതി പറഞ്ഞു.
സംഭവത്തിന് ലഹരി മാഫിയയുമായി ബന്ധമുണ്ട്. അബ്ദുൾ ജബ്ബാറിനെതിരെ പരാതി സ്വീകരിക്കാൻ ആദ്യം പോലീസ് മടിച്ചു. യുവതി വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment