Breaking

Sunday, 12 August 2018

കേരളത്തിന് സഹായഹസ്തവുമായി നടികര്‍സംഘം






ചെന്നൈ: പ്രളയ കെടുതികളില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി തെന്നിന്ത്യന്‍ നടികര്‍സംഘം.  കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചു.

പ്രസിഡന്റ് എം. നാസറിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന പ്രത്യേക പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ സംഘത്തിന്റെ ട്രഷറര്‍ കാര്‍ത്തി, കമ്മിറ്റി അംഗങ്ങളായ നടന്‍ പശുപതി, ശ്രീമന്‍, അജയ് രത്‌നം, മനോബാല, നടി നളിനി, സംഗീത, സോണിയ തുടങ്ങിയവര്‍ പങ്കെടുത്തു.

താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്. സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ പേരിലാണ് സംഭാവന നല്‍കിയത്. നടനും മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി

No comments:

Post a Comment