സ്‌പോര്‍ട്ടി രൂപത്തിന് മുന്‍ഗണന നല്‍കിയാണ് വാഹനത്തിന്റെ ഡിസൈന്‍. പുതിയ 199.6 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 18.4 പിഎസ് പവറും 6500 ആര്‍പിഎമ്മില്‍ 17.1 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. 200 സിസി നിരയില്‍ ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപ്പാച്ചെ RTR 2004V എന്നിവരാണ് പുതിയ എക്സ്ട്രീമിനെ കാത്തിരിക്കുന്ന എതിരാളികള്‍.
അധിക സുരക്ഷ നല്‍കാന്‍ ഓപ്ഷണലായി എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഭാഗത്തുള്ള എയര്‍ വെന്റ്സ്, എല്‍ഇഡി പൈലറ്റ് ലൈറ്റോടുകൂടിയ മോണോ ഹാലജന്‍ ഹെഡ്ലാംമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, ഡ്യുവല്‍ ടോണ്‍ സീറ്റ്, മള്‍ട്ടി സ്പോക്ക് 17 ഇഞ്ച് വീല്‍, അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് 200 സിസി എക്സ്ട്രീമിന്റെ പ്രധാന സവിശേഷതകള്‍.
2062 എംഎം നീളവും 778 എംഎം വീതിയും 1072 എംഎം ഉയരവും 1338 എംഎം വീല്‍ബേസും 795 എംഎം സീറ്റ് ഹൈറ്റുമാണ് വാഹനത്തിനുള്ളത്. ഭാരം 148 കിലോഗ്രാം. 12.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മണിക്കൂറില്‍ പരമാവധി 114 കിലോമീറ്ററാണ് വേഗത. 4.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാനും സാധിക്കും.
No comments:
Post a Comment