Breaking

Tuesday, 14 August 2018

ജിയോഫോണ്‍ 2 ഓഗസ്റ്റ് 15ന് വിപണിയിൽ എത്തും




ജിയോഫോണ്‍ 2 നിങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ജിയോ.കോമില്‍ നിന്നും മൈജിയോ ആപ്പ് വഴിയും ബുക്ക് ചെയ്യാം. കൂടാതെ ഓഫ്‌ലൈന്‍ സ്റ്റോറായ റിലയന്‍സ് ജിയോയില്‍ നിന്നും വാങ്ങാം.

ജിയോഫോണ്‍ 2ന് 320x240 പിക്‌സല്‍ QVGA റസൊല്യൂഷനുളള 2.4 ഇഞ്ച് ഡിസ്‌പ്ലേയാണ്. 4-വേ ഉപയോഗിച്ചുളള QWERTY കീപാഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ബ്ലാക്ക്ബറി ഫോണിലെ പോലെ ലാന്‍ഡ്‌സ്‌കേപ്പ് മോഡും ഫോണിലെ പുതിയ സവിശേഷതയാണ്.

വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്കായി ഇന്‍ബില്‍റ്റ് പിന്തുണയും ഉണ്ട്. ജിയോഫോണില്‍ തന്നെ പ്രീലോഡ് ചെയ്തിരിക്കുന്ന kaiOS സ്‌റ്റോറില്‍ നിന്നും ഈ ആപ്പുകള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.
എന്‍എഫ്‌സി, VoWiFi, 4ജി വോള്‍ട്ട്, എഫ്എം, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്. ഡ്യുവല്‍ സിം പിന്തുണയോടെയാണ് ഫോണ്‍ എത്തുന്നത്.

150Mbps ഡൗണ്‍ലോഡ് സ്പീഡും 512എംബി റാമും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

No comments:

Post a Comment