ചടയമംഗലം :കേരള ഗവൺമെന്റിന്റെ ലഹരിക്കെതിരെ നവകേരളമുന്നേറ്റം പരിപാടിയോടനുബന്ധിച്ച് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ദീപം തെളിയിക്കൽ പരിപാടി മഞ്ഞപ്പാറ VHSS ഇൽ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി ബഹു.കേരള മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി അവർകൾ ഉദ്ഘാടനം ചെയ്തു .
ചടയമംഗലം എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണരാജ് സ്വാഗതം ആശംസിക്കുകയും മഞ്ഞപ്പാറVHSS പ്രിൻസിപ്പാൾ പ്രകാശ് അവർകൾ അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർമാരായ അഫ്സൽ ഷൂജാ ഉല്‍ മുൽക് മുക്ക് സ്കൂൾ മാനേജർ അക്ബർ ഷാ പിടിഎ പ്രസിഡണ്ട് മാരായ മുജീബ് സുനി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ നൗഷാദ് ബഷീർ,രാജേഷ്, മഞ്ഞപ്പറ സലീം വികസന സമിതി അംഗo മുജീബ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീകുമാർ, വിവിധ രാഷ്ട്രീയ പാർട്ടിയിലെ യുവജനങ്ങൾ സ്കൂളിലെ HM ശോഭന ടീച്ചർ HS, VHSS അദ്ധ്യാപകർ അധ്യാപികമാർ 300 ഓളം വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ, സിഡിഎസ് ചെയർപേഴ്സൺ, സമീപവാസികൾ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ നന്ദി അറിയിക്കുകയും ചെയ്തു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ജനവിഭാഗങ്ങൾ ദീപം തെളിയിക്കൽ പരിപാടിയിൽ അണിനിരക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ചടയമംഗലം റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. കൃഷ്ണരാജ് ചൊല്ലിക്കൊടുത്തു.
ചടയമംഗലം എക്സൈസ് ഓഫീസിൽ നിന്നുംAEI കൃഷ്ണരാജനോടൊപ്പം പ്രേവന്റീവ് ഓഫീസർമാരായ ഷാനവാസ് ബിജു കുമാർ IB PO റസി സാമ്പൻ റെയിഞ്ച് സീഈഓ മാരായ സബീർ മാസ്റ്റർ ചന്തു ഡ്രൈവർ സാബു WCEO രോഹിണി എന്നിവർ പങ്കെടുത്തു.
No comments:
Post a Comment