വാകത്താനം: കല്യാണം മുടക്കിയെന്നാരോപിച്ച് അയൽവാസിയായ യുവതിയെ നടുറോഡിൽ മരക്കമ്പുകൊണ്ടടിച്ചുകൊലപ്പെടുത്താൻ ശ്രിമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വാകത്താനം പന്ത്രണ്ടാംകുഴി ഭാഗത്ത് പുതുപറമ്പിൽ വിട്ടിൽ ശ്യാം പി.ശശീന്ദ്രനെ (34)യാണ് വാകത്താനം പോലീസ് ഇൻസ്പെക്ടർ റെനീഷ് ഇല്ലിക്കൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽനിന്ന് ജോലിക്കുപോയ യുവതിയെ പന്ത്രണ്ടാംകുഴി ഭാഗത്തുവെച്ച് യുവാവ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് മകളെ രക്ഷിക്കാനായി ഓടിയെത്തിയ യുവതിയുടെ അച്ഛനെയും യുവാവ് ആക്രമിച്ചു. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ കല്യാണം മുടക്കുന്നത് അയൽവാസികളായ ഇവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
എസ്.ഐ. തോമസ് ജോസഫ്, എ.എസ്.ഐ. സുനിൽകുമാർ കെ.എസ്., സി.പി.ഒ.മാരായ ലാൽചന്ദ്രൻ, ഫ്രാൻസിസ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
No comments:
Post a Comment