Breaking

Sunday, 23 October 2022

ഭർത്താവിനൊപ്പം യാത്രചെയ്യവെ ടിപ്പർ ലോറിക്കടിയിൽപ്പെട്ടു; ഷാജിയുടെ കൺമുൻപിൽ അധ്യാപിക ജീനയ്ക്ക് ദാരുണാന്ത്യം


തിരുവനന്തപുരം: ഭർത്താവിനൊപ്പം യാത്രചെയ്യവെ ലോറിക്കടിയിൽപ്പെട്ട് സ്വകാര്യ അധ്യാപികയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് നെട്ട ബോബെ വില്ലയിൽ ജീന ആണ് മരിച്ചത്. 40 വയസായിരുന്നു. വാളിക്കോട് നെട്ടയിൽ വെച്ച് ജീനയും ഭർത്താവ് ഷാജിയും സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിന്റെ സൈഡിൽ ടിപ്പർ ലോറി ഇടിച്ചു കയറുകയായിരുന്നു.


അപകടത്തിൽ ജീന തെറിച്ച് വീണ് ലോറിയുടെ അടിയിലേയ്ക്ക് വീഴുകയായിരുന്നു. നവജീവൻ സ്‌കൂൾ ടീച്ചറാണ് അപകടത്തിൽ മരിച്ച ജീന. ഇരുവരും നെടുമങ്ങാട് നിന്ന് വരുമ്പോഴായിരുന്നു അപകടം നടന്നത്. വാളിക്കോട് നിന്നും വന്ന ടിപ്പർ ലോറി ബുള്ളറ്റിന്റെ സൈഡിൽ തട്ടിയതിനെ തുടർന്നാണ് അപകടമെന്നാണ് വിവരം.


അപകടത്തെ തുടർന്ന് ബൈക്കിന് പിന്നിലിരുന്ന ജീന ടിപ്പറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ശരീരത്തിലൂടെ ടയർ കയറി ഇറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെയാണ് ജീന മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.

No comments:

Post a Comment