Breaking

Saturday, 18 June 2022

പത്താം ക്ലാസ് വിദ്യാർഥിനിയെ വഴിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.


കിളിമാനൂരിൽ സ്കൂളിൽനിന്നു വീട്ടിലേക്കു പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനിയെ വഴിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. 


തിരുവനന്തപുരം: കിളിമാനൂരിൽ സ്കൂളിൽനിന്നു വീട്ടിലേക്കു പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനിയെ വഴിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. 


കൊല്ലം, കൂട്ടിക്കട, അമ്മച്ചാൻമുക്ക്, റൂബി മൻസിലിൽ അൽഅമീൻ(32) ആണ് പിടിയിലായത്.കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 11-ന് വൈകുന്നേരം 4.30-നായിരുന്നു സംഭവം. 


വസ്ത്രങ്ങൾ തവണവ്യവസ്ഥയിൽ വീടുകൾതോറും വിൽക്കുന്നയാളാണ് പ്രതി. ഒറ്റയ്ക്കു നടന്നുവരികയായിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇരുചക്രവാഹനത്തിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു.


കുതറിയോടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അമ്പതോളം നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. അന്വേഷണത്തിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.


പ്രതി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ ഐ.എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. വിജിത്ത് കെ.നായർ, സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്..

No comments:

Post a Comment