Breaking

Saturday, 18 June 2022

തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി


തിരുവനന്തപുരം: മണ്ണാമൂലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. അഞ്ച് ദിവസം മുൻപ് കാണാതായ അജയകുമാർ എന്നയാളുടെ മൃതദേഹമാണിതെന്ന് സംശയമുണ്ട്. മധ്യവയസുള്ള പുരുഷന്റെ ശരീരമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്നു അജയകുമാർ. ഇദ്ദേഹത്തിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സംശയം ഉന്നയിച്ചു. ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്ചയ‌ായി കാണാനില്ലായിരുന്നു

No comments:

Post a Comment