അന്തർ സംസ്ഥാന മയക്ക് മരുന്ന് സംഘത്തിലെ പ്രധാനികളായ രണ്ട് യുവാക്കളെ കരുനാഗപ്പളളി പോലീസ് ബംഗ്ലൂരുവിൽ നിന്നും പിടികൂടി. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം കിഴക്ക് കുമ്പാരംകുന്ന് എന്ന സ്ഥലത്ത് തസ്‌നി മൻസിലിൽ ബഷീർ മകൻ അൻവർ (28),കരുനാഗപ്പളളി അയണിവേലി കുളങ്ങര അൽത്താഫ് മൻസിലിൽ അരിഫുദ്ദീൻ മകൻ അൽത്താഫ് (21) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇക്കഴിഞ്ഞ ജൂൺ നാലിന് ജില്ലയിലെ ഏറ്റവും വലിയ ലഹരി വേട്ടയിൽ കുണ്ടറ സ്വദേശിയെ കരുനാഗപ്പളളി റെയിൽവേ സ്റ്റേഷന് സമീപം നിന്നും പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ തുടർ അന്വേഷണത്തിലാണ് തെക്കൻ കേരളത്തിലേക്ക് എം.ഡി.എം.എ സപ്ലേ ചെയ്യുന്ന കണ്ണികളിലെ പ്രധാനികളായ യുവാക്കൾ പിടിയിലായത്.
വൻതോതിൽ മയക്ക് മരുന്ന് കരുനാഗപ്പളളിയിലും പരിസര പ്രദേശത്തും എത്തി ചേരുന്നതിന്റെ ഉറവിടം കണ്ടെത്തി അമർച്ചെയ്യാൻ കൊല്ലം സിറ്റി പോലീസ് മേധാവി നാരായണൻ. റ്റി. ഐ.പി.എസ് നൽകിയ നിർദ്ദേശാനുസരണം മയക്ക് മരുന്ന് ശൃഖലയെഅന്വേഷിച്ച് എത്തിയ പോലീസ് സംഘമാണ് യുവാക്കളെ ബംഗ്ലൂരുവിൽ നിന്നും പിടികൂടിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് സംഘം കണ്ടെത്തിയത്. കേരളത്തിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും ബംഗ്ലൂരിവിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന യുവാക്കളേയും മറ്റും മയക്ക് മരുന്നിന്റെ വിതരണ ശൃംഖലയിലെ ഇടനിലക്കാരാക്കിയാണ് മയക്ക് മരുന്നുകൾ കേരളത്തിലേക്ക് കടത്തുന്നത്.
ബാംഗ്ലൂരിൽ എത്തുന്ന വിദേശികൾ രഹസ്യ കേന്ദ്രങ്ങളിൽ നിർമ്മിച്ചെടുക്കുന്ന സിന്തറ്റിക്ക് ഡ്രഗ്ഗ് ഉൾപ്പെടെയുളള മരക മയക്ക് മരുന്ന് പാലക്കാട് സ്വദേശി വൻതോതിൽ വാങ്ങി ശേഖരിച്ചാണ് കേരളത്തിലേക്ക് വിദ്യാർത്ഥികളേയും യുവാക്കളേയും കാരിയർമാരാക്കി വിതരണം നടത്തി വരുന്നത്. ഇവരുടെ അറസ്റ്റിലൂടെ മയക്ക് മരുന്ന് വിപണന ശൃംഖലയുടെ പ്രധാനികളാണ് പോലീസ് വലയിലായത്.
കരുനാഗപ്പളളി എ.സി.പി. പ്രദീപ്കുമാറിന്റെ മേൽ നോട്ടത്തിൽ കരുനാഗപ്പളളി ഇൻസ്‌പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അലോഷ്യസ് അലക്‌സാണ്ടർ, ശ്രീകുമാർ. ആർ, ജിമ്മി ജോസ്, ശരത്ചന്ദ്രൻ, എ.എസ്.ഐ മാരായ നന്ദകുമാർ, ഷാജിമോൻ, എസ്.സി.പി.ഒ രാജീവ് എന്നവരടങ്ങിയ സംഘമാണ് പ്രതികളെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.
No comments:
Post a Comment