Breaking

Monday, 20 June 2022

സെൽഫിയെടുക്കുന്നതിനിടെ കടലിൽ വീണ് കോളേജ് വിദ്യാർഥി മുങ്ങിമരിച്ചു


നെടുമങ്ങാട് : സെൽഫിയെടുക്കുന്നതിനിടെ കടലിൽ വീണ് കോളേജ് വിദ്യാർഥി മുങ്ങിമരിച്ചു. കന്യാകുമാരിക്കു സമീപം കോവളത്ത് കടലിൽ കുളിക്കാനിറങ്ങിയ കരകുളം അണ്ടൂർ തെക്കൻകരവീട്ടിൽ ശോഭന കുമാറിന്റെയും ജയകുമാരിയുടെയും മകൻ ദിവിൻ(23)ആണ് മരിച്ചത്.

 

കന്യാകുമാരിക്കു സമീപം വെള്ളമോടിയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിലെ അവസാനവർഷ വിദ്യാർഥിയായിരുന്നു ദിവിൻ.വെള്ളിയാഴ്ച അവസാന പരീക്ഷ കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ ബന്ധുക്കളോടൊപ്പം കന്യാകുമാരിയിലെ കോവളത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

No comments:

Post a Comment