Breaking

Sunday, 19 June 2022

പത്തനാപുരത്ത് ഇരു തല മൂരി ഇനത്തിൽ പെട്ട പാമ്പുമായി രണ്ട് പേർ പിടിയിൽ .


പത്തനാപുരം : ഇരുതല മൂരി ഇനത്തിൽ പെട്ട പാമ്പുമായി രണ്ട് പേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ . പത്തനാപുരം ഫോറസ്റ്റ് റയിഞ്ച് ഓഫിസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പത്തനാപുരം പിടവൂർ വെള്ളണ്ടാട് മായാവിലാസത്തിൽ മനേഷ്കുമാർ (42), പിടവൂർ മഞ്ഞക്കാല ഓവുപാലത്ത് വീട്ടിൽ ജെസന്തോഷ് (33) എന്നിവരാണ് പിടിയിലായത്. 




മന്ത്രവാദത്തിനും ആഭിജാത്യ ക്രിയയ്ക്കും മറ്റുമായി ഉപയോഗിച്ചു വരുന്നതും അന്താരാഷ്ട്ര വിപണിയിൽ ഇടനിലക്കാർ മുഖേനെ വലിയ വില ലഭിക്കുന്നതുമായ പാമ്പാണെന്നും പത്തനാപുരം ഫോറസ്റ്റ് റയിഞ്ച് ഓഫീസർ ബി ദിലീഫ് പറഞ്ഞു. പ്രതികൾക്ക് അന്യ സംസ്ഥാന ഇടപാടുകാരുമായി ബന്ധമുണ്ടോയെന്നും അന്വഷണം നടക്കുന്നു. ഫോറസ്റ്റ് റയിഞ്ച് ഓഫീസർ ബി ദിലീഫ്, ഡപ്യൂട്ടി റയിഞ്ച് ഓഫീസർ ബി ഗിരി, ഉദ്യോഗസ്ഥരായ എ മുരളി, സൗമ്യ എസ് നായർ , ബി എസ് രശ്മി, എസ് ജുബി, കെ കലേഷ് എന്നിവർ പ്രതികളെ പിടികൂടുന്നതിന് നേത്യത്വം നല്കി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും

No comments:

Post a Comment