Breaking

Monday, 20 June 2022

പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ


പള്ളിക്കൽ : പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കല്ലറ, തുമ്പോട്, ഏറത്ത് വീട്ടിൽ ഷഹന (34), മണമ്പൂർ പെരുങ്കുളം ബിഎസ് മൻസിലിൽ സജിമോൻ (43) എന്നിവരാണ് അറസ്റ്റിലായത്.2022 മെയ് 13 ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഷഹന തന്റെ 12, 9, 7 വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ചു കാമുകനായ സജിമോനൊപ്പം മുതല കെ കെ കോണം ഏറത്ത് മേലെ വീട്ടിൽ നിന്നും ഒളിച്ചോടി പോയത്. കാമുകനായ സജിമോനും മൂന്ന് കുട്ടികളുണ്ട്. മുൻപ് രണ്ടു തവണ ഷഹന കാമുകൻമാരോടൊപ്പം പോയിട്ടുള്ളതാണ് എന്ന് പോലീസ് പറയുന്നു. 



പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞതിന് കുട്ടികളുടെ മൊഴിപ്രകാരം ബാലനീതി നിയമപ്രകാരം പള്ളിക്കൽ പോലീസ് കേസെടുത്തു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ചലിലുള്ള സുഹൃത്തിൻറെ വീട്ടിൽ നിന്നും ഷഹനയെയും കാമുകനെയും പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ ഷഹാനയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സജി മോനെ ജില്ലാ ജയിലിലേക്കും റിമാൻഡ് ചെയ്തു. പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ്ഐ സഹിൽ എം, എ.എസ്.ഐ ജിഷി ബാഹുലേയൻ, സിപിഒമാരായ ഷമീർ,വിനീഷ്, പ്രിയ രമ്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി ഇവരെ പിടികൂടിയത്.

No comments:

Post a Comment