ലോകമെമ്പാടും ആരാധകരുള്ള ഒരു ഭക്ഷണമാണ് ദോശ. എന്നാൽ ദോശ ചുട്ടെടുക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഉണ്ടാക്കുന്ന രീതിയെ അടിസ്ഥാനമാക്കി മാത്രം 30 തരം ദോശകളുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ദോശകളുണ്ടാക്കുക എന്ന ദൗത്യത്തിൽ വിജയിച്ചിരിക്കുകയാണ് ബാംഗ്ലൂർ ആസ്ഥാനമായ മുകുന്ദ ഫുഡ്സ്.
എസ്.ആര്.എം യൂണിവേഴ്‌സിറ്റി വിദ്യാര്ത്ഥിയായ ഈശ്വര് വികാസ് ഒരിക്കല് ഡല്ഹിയിലെ ഒരു ഭക്ഷണശാലയിലെ ദോശയുടെ വില കേട്ട് ഞെട്ടി. ഫാസ്റ്റ് ഫുഡ് പോലെ മെഷീൻ കൊണ്ടല്ല ദോശയുണ്ടാക്കുന്നത് എന്നതിനാലാണ് ദോശക്ക് വിലയിത്ര കൂടിയത് എന്നായിരുന്നു ന്യായീകരണം. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് 2011ല് സുഹൃത്തായ സുദീപിനൊപ്പം ചേർന്ന് ഈശ്വര് ബട്ടണമര്ത്തിയാല് ദോശ ഉണ്ടാകുന്ന യന്ത്രം ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചത്.
2013 ൽ യന്ത്രം വിപണിയിൽ എത്തി. ദോശമാറ്റിക്സ് എന്നാണ് യന്ത്രത്തിന്റെ പേര്. ഇതിൽ പലവലുപ്പത്തിലുള്ള ദോശകൾ നിർമിക്കാം. ആദ്യ ഘട്ടങ്ങളില് 1m ×1m നീളത്തില് ഉല്പാദിപ്പിച്ചിരുന്ന യന്ത്രത്തിന് ഇന്ന് ഒരു മൈക്രോ വേവിന്റെ നീളമേ ഉള്ളു. 1m മുതല് 6m വരെ കട്ടിയുള്ള ദോശകള് ദോശാമാറ്റിക്‌സില് നിര്മ്മിക്കാനാകും. ഒരു കണ്ടയ്‌നറില് ദോശമാവും, മറ്റൊന്നില് എണ്ണയും നിറച്ച് ആവശ്യമുള്ള കട്ടി, സാന്ദ്രത, തുടങ്ങിയവയില് നിന്ന് തിരഞ്ഞെടുക്കേണ്ട ആവശ്യമേ ഉള്ളു. യന്ത്രം സ്വയം ഒരൊറ്റ മിനുട്ടിൽ ദോശ നിർമിച്ച് നൽകും.
ദോശ മാവ് കൃത്യമായി ഒഴിക്കാന് എ.സി മോട്ടറിന്റെ പവര് 1440യില് നിന്ന് 1 ആര്.പി.എം ആക്കി കുറയ്ക്കാന് ഒരിക്കലും കഴിയില്ല എന്ന് ഐ.ഐ.റ്റി അദ്ധ്യാപകര് പോലും പറഞ്ഞപ്പോള് ചെന്നൈയിലെ ഒരു കടക്കാരന് വെറും 3500 രൂപയ്ക്ക് കുറെ ചെയിനുകളും ഗിയറും ഉപയോഗിച്ച് അത് ചെയ്ത് കൊടുത്തു.ആദ്യം ഈ യന്ത്രത്തിൽ നിക്ഷേപിക്കാൻ എത്തിയത് മുകുന്ദ ഫുഡ്സ് ആണ്.
ഇവർക്ക് മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്.ഫുഡ് പ്രൊസസിംങ് വ്യവസായമാണ് ഇന്ത്യന് ഭക്ഷ്യ വിപണിയുടെ 32% കയ്യടക്കി വെച്ചിരിക്കുന്നത് എന്ന തിരിച്ചറിവാണ് ഇത്തരം കണ്ടു പിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുവാനുള്ള കാരണം.
No comments:
Post a Comment