Breaking

Monday, 10 September 2018

കിടിലന്‍ ഫീച്ചറുകളുമായി ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും


മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ട, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നീ മോഡലുകളുടെ പുതുക്കിയ പതിപ്പുകള്‍ പ്രഖ്യാപിച്ചു. 2005ല്‍ നിരത്തിലിറങ്ങിയത് മുതല്‍ രാജ്യത്തെ എംപിവി വാഹന വിഭാഗത്തില്‍ ഒന്നാമനായി തുടരുന്ന ഇന്നോവ, 2009ല്‍ നിരത്തില്‍ അലവതരിപ്പിച്ച ഏറ്റവും മികച്ച എസ്യുവിയായ ഫോര്‍ച്യൂണര്‍ തുടങ്ങിയ മോഡലുകളില്‍ പുതിയതായി നിരവധി അത്യാധുനികവും, ആകര്‍ഷകവുമായ ഫീച്ചറുകളാണ് ടൊയോട്ട ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിരത്തില്‍ എത്തിയത് മുതല്‍ എംപിവി വിഭാഗത്തിലെ ഒന്നാമനായ തുടരുന്ന ഇന്നോവയുടെ നിലവിലെ വിപണി വിഹിതം 40ശതമാനമാണ്. 2018 ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 13ശതമാനം വര്‍ദ്ധനവോടെ 52,000 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. 7.6ലക്ഷം ഇന്നോവ ഉപഭോകതാക്കളാണ് ഇതുവരെ രാജ്യത്ത് ഉള്ളത്. എസ് യു വി വിഭാഗത്തിലെ ഫോര്‍ച്യൂണറിന്റെ നിലവിലെ വിപണി വിഹിതം 70ശതമാനത്തിന് മുകളിലാണ്. പുതിയ നിരവധി സവിഷേതകളുടെ വരവോടെ ഉപയോക്താക്കള്‍ക്ക് എല്ലായ്പ്പോഴും കൂടുതല്‍ ആസ്വാദ്യകരവും സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവം ലഭ്യമാകുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്’, ടൊയോട്ട, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എന്‍ രാജ വ്യക്തമാക്കി.
ഗ്ലാസ് ബ്രേക്ക് അള്‍ട്രാ സോണിക് സെന്‍സറോട് കൂടിയ ആന്റി തെഫ്റ്റ് അലാം, എമര്‍ജന്‍സി ബ്രേക്ക് സിഗ്നല്‍, റിയര്‍ ഫോഗ് ലാംപ്, ഫ്രണ്ട് എല്‍ഇഡി ഫോഗ് ലാംപ്, എന്നിവയാണ് ഇന്നോവ ക്രിസ്റ്റ, ഇന്നോവ ടൂറിങ് സ്‌പോട്ട് എന്നിവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ പ്രധാന സവിഷേതകകള്‍.
ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്ട്രോള്‍, പവര്‍ ഫോള്‍ഡിങ് മിറര്‍, സ്പീഡ് ആന്‍ഡ് ഇംപാക്റ്റ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്, അണ്‍ലോക്ക് എന്നീ സംവിധാനങ്ങള്‍ ഇന്നോവ ജി എക്സ് ഗ്രേഡ് വാഹനങ്ങളില്‍ക്ക് മാത്രമായി പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഗ്ലാസ് ബ്രേക്ക് അള്‍ട്രാ സോണിക് സെന്‍സറോട് കൂടിയ ആന്റി തെഫ്റ്റ് അലാം, എമര്‍ജന്‍സി ബ്രേക്ക് സിഗ്നല്‍, റിയര്‍ ഫോഗ് ലാംപ്, പാസഞ്ചര്‍ സൈഡ് പവര്‍ സീറ്റ്, ഇലക്ട്രോക്രോമാറ്റിക് ഇന്സൈഡ് റിയര്‍വ്യൂ മിറര്‍(ഐആര്‍വിഎം) തുടങ്ങി ആധുനിക സംവിധാനങ്ങളുമായി ആണ് ഫോര്‍ച്യൂണറിന്റെ പുതിയ പതിപ്പ് നിരത്തില്‍ എത്തുക.
14,65,000 മുതല്‍ 22,01,000 വരെയാണ് ഇന്നോവ ക്രിസ്റ്റയുടെ ഡല്‍ഹി എക്സ് ഷോറൂം വില, അന്താരാഷ്ട്ര വിപണിയില്‍ ഇന്നോവ ക്രിസ്റ്റ വില്‍പ്പനയില്‍ ഇന്ത്യയാണ് ഒന്നാമത്. 2016ല്‍ നിരത്തിലിറങ്ങിയതുമുതല്‍ 1,81,000 യൂണിറ്റ് വാഹനങ്ങളാണ് ടൊയോട്ട വിറ്റഴിച്ചത്.
18,59,000 രൂപ മുതല്‍ 23,06,000 രൂപ വരെയാണ് ഇന്നോവ ടൂറിംഗ് സ്പോട്ട് ലഭ്യമാകുക.
27,27,000 രൂപ മുതല്‍ 32,97,000 രൂപ വരെയാണ് ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഡല്‍ഹി എക്സ് ഷോറൂം വില. 2009ല്‍ നിരത്തില്‍ എത്തിയത് മുതല്‍ 1,41,000 യൂണിറ്റ് ഫോര്‍ച്യൂണറുകളാണ് കമ്പനി വിറ്റഴിച്ചത്.

No comments:

Post a Comment