Breaking

Monday, 10 September 2018

നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ ഷര്‍ട്ട് ഓണ്‍ലൈനായി ഡിസൈന്‍ ചെയ്യാം

കൊച്ചി കേന്ദ്രമാക്കി പെര്‍ഫെക്റ്റ് ഫിറ്റ് ഷര്‍ട്ട് എന്ന നൂതനാത്മക ആശയവുമായി എത്തിയിരിക്കുകയാണ് ഒരു ഓണ്‍ലൈന്‍ ബ്രാന്‍ഡ്. ഫ്‌ളാഗ്ഷിപ് അപ്പാരല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (Flagship Apparels Pvt Ltd) കമ്പനിയുടെ കീഴിലുള്ള ഹെന്റി ക്ലാസിക്‌സ് ബ്രാന്‍ഡാണ് ഈ പുതുസംരംഭത്തിന് പിന്നില്‍.
ഓണ്‍ലൈനായി തന്നെ ഓരോ വ്യക്തിയുടെയും അഭിരുചിക്കനുസരിച്ച് ഫാബ്രിക് തെരഞ്ഞെടുത്ത് ഷര്‍ട്ടിന്റെ ഓരോ ഭാഗവും ഡിസൈന്‍ ചെയ്യാന്‍ ഉപഭോക്താവിന് അവസരം നല്‍കുന്നു എന്നതാണ് തങ്ങളുടെ ബ്രാന്‍ഡിന്റെ പ്രത്യേകതയെന്ന് ഈ സംരംഭത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. റോണി ജോസഫ്, ജോര്‍ജ്ജ് പാറക്കല്‍, ബ്ലെസ്സണ്‍ ജോസഫ് എന്നിവരാണ് ഈ വ്യത്യസ്ത സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.
കോളര്‍, കഫ്, പ്ലാക്കറ്റ് തുടങ്ങിയവയെല്ലാം നമ്മുടെ അഭിരുചിക്ക് അനുസരിച്ച് ഡിസൈന്‍ ചെയ്യാന്‍ ഹെന്റിക്ലാസിക്‌സ്‌ഡോട്‌കോം എന്ന വെബ്‌സൈറ്റ് വഴി സാധിക്കുമെന്ന് ഈ സംരംഭത്തിന്റെ സ്ഥാപകര്‍ പറയുന്നു. ഇറ്റാലിയന്‍ ബ്രാന്‍ഡ് ഉള്‍പ്പെടെ 100% ഗിസ കോട്ടണ്‍, ലിനന്‍ ഫാബ്രിക്‌സ് ആണ് കമ്പനി ഷര്‍ട്ട് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു.
പെര്‍ഫെക്റ്റ് ആയിട്ടുള്ള മെഷര്‍മെന്റുകള്‍ക്കായി കമ്പനി നല്‍കുന്ന 4 ഓപ്ഷന്‍സ് ഇവയാണ്:
1 – ബുക്ക് ഹോം/ഓഫീസ് വിസിറ്റ്: ഇത് വഴി ഒരു ട്രാവെല്ലിങ് സ്‌റ്റൈലിസ്‌റ് വീട്ടില്‍, ഓഫീസില്‍ വന്നു ബോഡി മെഷര്‍മെന്റ് എടുക്കുകയും അത് ഒരുരുത്തരുടേയും പേരില്‍ ഉള്ള പ്രൊഫൈല്‍ ഉണ്ടാക്കി അതിലേക്കു അപ്‌ലോഡ് ചെയ്യും. ഈ സേവനം ഇപ്പോള്‍ കൊച്ചിയില്‍ മാത്രമാണ് കമ്പനി നല്‍കുന്നത്.
2-കൊച്ചിക്കു പുറത്തുള്ളവര്‍ക്ക് വേണ്ടി കമ്പനി കൊടുക്കുന്ന മറ്റൊരു ഓപ്ഷന്‍ ഒരു സാമ്പിള്‍ ഷര്‍ട്ട് പാര്‍സല്‍ ചെയ്തു കൊടുക്കുക എന്നതാണ്. അതിന്റെ ചെലവ് കമ്പനി തന്നെ വഹിക്കുന്നതാണ്. സാമ്പിള്‍ ഷര്‍ട്ട് ഷോപ് ചെയുന്ന ഉല്‍പ്പന്നത്തിന്റെ കൂടെ തിരിച്ചു അയച്ചു കൊടുക്കുന്നു.
3 – പ്രൊ-ഫിറ്റ് (PRO-FIT) എന്ന ഒരു അല്‍ഗോരിതം കമ്പനി വികസിപ്പിച്ചിട്ടുണ്ട് അത് ഉപയോഗിച്ച് 5 ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുന്നതിലൂടെയും ഒരാളുടെ ബോഡി മെഷര്‍മെന്റ് ലഭിക്കുന്നതാണ്.
ഒരിക്കല്‍ മെഷര്‍മെന്റ് പ്രൊഫൈലില്‍ സേവ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഈസി ആയി ഇതേ മെഷര്‍മെന്റില്‍ ഷര്‍ട്ടുകള്‍ ഓര്‍ഡര്‍ ചെയ്യാവുന്ന രീതിയിലേക്കാണ് കമ്പനി പ്രൊഫൈല്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഒരു എക്കൗണ്ട് ഉണ്ടാക്കി ഈ പറഞ്ഞ ഏതെങ്കിലും മാര്‍ഗങ്ങളിലൂടെ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും ഷര്‍ട്ട് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 7 മുതല്‍ 10 ദിവസം വരെ ആണ് ഉല്‍പ്പന്നം വീട്ടില്‍ എത്താന്‍ കമ്പനി ആവശ്യപ്പെടുന്ന സമയം.

No comments:

Post a Comment