Breaking

Thursday, 6 September 2018

നടൻ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടനും ഡിഎംഡികെ തലവനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയില്‍ ചെന്നൈ എംഐഒടി ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.

അതേസമയം മാധ്യമ റിപ്പോര്‍ട്ടുകളെ ഡിഎംഡികെ നിഷേധിച്ചു. വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന വിവരം ശരിയാണ്. പക്ഷേ കരള്‍ രോഗമല്ല മറിച്ച് ചെറിയ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയിരിക്കുന്നതെന്ന് ഡിഎംഡികെ അറിയിച്ചു.
നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ അഭ്യുഹങ്ങള്‍ വിശ്വസിക്കരുതെന്നും ഡിഎംഡികെ പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

No comments:

Post a Comment