കോഴിക്കോട്: ഓട്ടോയില്‍ കയറിയ യാത്രക്കാരന്‍ മറന്നുവച്ച 1.491 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടി പൊലീസിൽ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവര്‍. പയ്യാനക്കല്‍ ചാമുണ്ടി വളപ്പ് ഡ്രൈവര്‍ ഹൗസില്‍ ബഷീറാണ് (50) തന്‍റെ ഓട്ടോയില്‍ യാതക്കാരന്‍ മറന്നു വച്ച സ്വർണക്കട്ടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ഇന്ന് പാളയം കമ്മത്ത് ലൈനില്‍ നിന്ന് ബഷീറിന്‍റെ കെ.എല്‍. 11 ബി.സി 8451 നമ്പര്‍ ഓട്ടോയില്‍ കയറിയ യാത്രക്കാരനാണ് സ്വര്‍ണക്കട്ടി മറന്നുവച്ചത്. തുടര്‍ന്ന് ബഷീര്‍ സ്വര്‍ണക്കട്ടി ടൗണ്‍ പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്വര്‍ണക്കട്ടിക്ക് ഏകദേശം 45 ലക്ഷം രൂപ വിലവരുമെന്ന് ടൗണ്‍ എസ്.ഐ പറഞ്ഞു.
No comments:
Post a Comment