Breaking

Saturday, 8 September 2018

വാഹനാപകടം മനഃപൂർവ്വം സൃഷ്‌ടിച്ചതെന്ന് സംശയം, ഡ്രൈവറുടെ മൊഴിയിലും പൊരുത്തക്കേട്: ഹനാൻ

മനഃപൂർവ്വംആരോഅപകടത്തിൽപെടുത്തിയതാണെന്ന് തനിക്ക് സംശയമുണ്ടെന്ന് ഹനാൻ.  

വാഹനമോടിച്ചിരുന്ന ഡ്രൈവറുടെ മൊഴിയിലും ചില പൊരുത്തക്കേടുകൾ തോന്നിയതായും ഹനാൻ പറയുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് മൂന്ന് ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞ് തിരികെ വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. 

തിരിച്ച് വരുന്ന വഴി ക്ഷീണം തോന്നിയതുകൊണ്ട് പുറകിലെ സീറ്റിൽ കിടന്ന് റങ്ങുകയായിരുന്നു ഹനാൻ. ഇതിനിടയിൽ ഒരാൾ കാറിന് കുറുകെ ചാടുകയും അയാളെ രക്ഷിക്കാനുള്ള തത്രപ്പാടിൽ കാർ എതിർഭാഗത്തേയ്ക്ക് വെട്ടിച്ച് മാറ്റുകയുമായിരുന്നു. അപ്പോൾ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ വിശദീകരണം
അതേസമയം, ഡ്രൈവറുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിയിരുന്നെന്ന് ആശുപത്രി അധികൃതരും പറയുന്നു. മുമ്പ് പറഞ്ഞ പലകാര്യങ്ങളും ഡ്രൈവർ ഇപ്പോൾ മാറ്റിപ്പറയുകയാണെന്ന് ഹനാനും പറയുന്നു.

No comments:

Post a Comment