Breaking

Tuesday, 6 January 2026

വളർത്തുനായയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ച പ്രതികൊട്ടിയം പോലീസ് പിടിയിൽ


കൊല്ലം
:ഇന്നലെ ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മയ്യനാട് മുക്കളം, ദേവു ഭവനിൽ 52 വയസ്സുള്ള രാജീവാണ്., സമീപവാസിയായ മയ്യനാട്,പനവയൽ, റയാൻ മൻസിലിൽ, കബീർ കുട്ടിയെ കുത്തി പരിക്കേൽപ്പിച്ചത്. 


സ്ഥിരം മദ്യപാനിയായ രാജീവ്  രണ്ടു നായ്ക്കളെ വീട്ടിൽ വളർത്തുന്നുണ്ട്. ഇതിനെ സ്ഥിരം ഉപദ്രവംചെയ്യുന്നത് പതിവാണ്. ഇന്നലെ ഇതിനെ ഉപദ്രവം ചെയ്യുന്നത് ചോദ്യം ചെയ്ത കബീർ കുട്ടിയുടെ വീട്ടിലേക്ക്  രാജീവെത്തി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ  ആക്രമിച്ചു. ഇതിനെതിരെ പരാതി കൊടുക്കുവാൻ കൊട്ടിയം പോലീസ് സ്റ്റേഷനിലേക്ക് ഇറങ്ങുന്ന വഴി വീട്ടിൽ നിന്നും വെട്ടുകത്തിയുമായി വന്ന് രാജീവ് കബീർ കുട്ടിയെ കുത്തുകയായിരുന്നു. നെഞ്ചിന് ആഴത്തിൽ മുറിവേറ്റ കബീർ കുട്ടിയെ  കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാക്കി. 


തുടർന്ന് പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന്  കൊട്ടിയം സിഐ പ്രദീപിന്റെ നിർദ്ദേശാനുസരണം എസ് ഐ നിതിൻ നളൻ, ASI ഷെർലി സുകുമാരൻ, CPO മാരായ പ്രവീൺ ചന്ദ്, ചന്തു, ശംഭു, ഹരീഷ് തുടങ്ങിയവർ ചേർന്ന് മയ്യനാട് റെയിൽവേ ഗേറ്റിനു സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി

No comments:

Post a Comment