Breaking

Friday, 19 December 2025

മലയാള സിനിമയെ ചിന്തിപ്പിച്ച ചിരിപ്പിച്ച മഹാനടൻ ശ്രീനിവാസൻ വിടവാങ്ങി

 


മലയാള സിനിമയെ ചിന്തിപ്പിച്ച ചിരിപ്പിച്ച മഹാനടൻ ശ്രീനിവാസൻ വിടവാങ്ങി


കൊച്ചി: മലയാള സിനിമയിലെ അതുല്യപ്രതിഭ ശ്രീനിവാസൻ (69) ഇനി ഓർമ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും അടയാളം പതിപ്പിച്ച പ്രതിഭയാണ് വിടവാങ്ങിയത്. വിവിധ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.


1956 ഏപ്രിൽ ആറിന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്കടുത്തുള്ള പാട്യത്തായിരുന്നു ശ്രീനിവാസന്റെ ജനനം. അധ്യാപകനായിരുന്നു ശ്രീനിവാസന്റെ അച്ഛൻ പടിയത്ത് ഉണ്ണി. അമ്മ ലക്ഷ്മി. കൂത്തുപറമ്പ് മിഡിൽ സ്കൂൾ, തലശ്ശേരി ഗവ. ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശി രാജ, എൻഎസ്എസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീനിവാസൻ അതിനു ശേഷം ചെന്നൈയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ചെന്നൈയിലെ പഠനകാലത്ത് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തും ശ്രീനിവാസനും സഹപാഠികളായിരുന്നു.

പി.എ. ബക്കറിന്റെ 'മണിമുഴക്കം' ആയിരുന്നു ആദ്യ സിനിമ. 'ഓടരുതമ്മാവാ ആളറിയാം' (1984) എന്ന പ്രിയദർശന്‍ ചിത്രത്തിനാണ് ആദ്യമായി തിരക്കഥ എഴുതിയത്. ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിരുന്നു. എട്ട് ചിത്രങ്ങളില്‍ പല നടന്മാർക്ക് ശബ്ദം നൽകി. മമ്മൂട്ടി ശ്രദ്ധേയ വേഷത്തിലെത്തിയ ആദ്യ ചിത്രം, കെ.ജി. ജോർജിന്റെ 'മേള'യില്‍ അദ്ദേഹത്തിന് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. ശ്രീധരന്‍ ചമ്പാടിന്റെ മേളയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നതിലും ശ്രീനിവാസന്‍ പങ്കാളിയായിരുന്നു. 

No comments:

Post a Comment