Breaking

Thursday, 31 July 2025

ഹംദാൻ ഹോളി ഖുർആൻ അവാർഡും പ്രഥമ സനദ് ദാന സമ്മേളനത്തിനും. തുടക്കം കുറിച്ചു


ആയൂർ
:   കാരാളി കോണം ഹംദാൻ കാമ്പസിൽ വെച്ച് സംഘടിപ്പിക്കുന്ന "നാഷ്ണൽ ഹോളി ഖുർആൻ അവാർഡ് 2025 ഉം പ്രഥമ സനദ് ദാന സമ്മേളനത്തിന്റെയും ഉദ്ഘാടനം   പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.



   വ്യാഴാഴ്ച രാവിലെ 10 മണിക്ക്  സമസ്ത കൊല്ലം ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുഹ്സിൻ കോയ തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങിയ ഔപചാരിക ഉദ്ഘാടന സദസ്സായ ഇഖ്റഅ് സെഷൻ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ഇബ്രാഹിം ബാഖവി അൽഹാദി പാനിപ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ ഹാഫിസ് അഹ്‌മദ് കബീർ ബാഖവി ആമുഖ പ്രഭാഷണം നിർവഹിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറർ  അദീബ് അഹമ്മദ് ഹംദാൻ സ്കൂൾ ഓഫ് ഖുർആൻ കെട്ടിടോദ്ഘാടനം നിർവഹിച്ചു. ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറി സി മൂസ മൗലവി മുഖ്യപ്രഭാഷണവും SKSSF സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി അനുഗ്രഹപ്രഭാഷണവും  നടത്തി. അഡ്മിനിസ്ട്രേറ്റർ നസ്റുദ്ധീൻ ഹുദവി സ്വാഗതവും ലെക്ചറർ ഷെമീർ ഹുദവി നന്ദിയും പറഞ്ഞു.



ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വാളിയോട് ജേക്കബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ മുഹമ്മദ് റഷീദ്, തോട്ടത്തറ വാർഡ് മെമ്പർ  അൻസാർ റഹീം, അബ്ദുൽ വാഹിദ് ദാരിമി,ചടയമംഗലം സർക്കിൾ ഇൻസ്പെക്ടർ  എൻ സുനീഷ് , സെയ്ദ് മുറാദ് തങ്ങൾ പരവൂർ, സൈദ് ഹദീയത്തുള്ള തങ്ങൾ, അതിജീവ മെഡിക്കൽ കോളേജ് ഡോക്ടർ അനസ് അബ്ദുൽ അസീസ്, ഡയറക്ടർ അനസ് അബ്ദുൽ ഗഫൂർ, ലജ്ജനത്തിനു മുഅല്ലിമീൻ ഓയൂർ മേഖല പ്രസിഡണ്ട് സഫീർ മൗലവി അൽഹാദി, ജനാബ് നൗഷാദ് മഞ്ഞപ്പാറ , ഹാഫിസ് ഡോക്ടർ അഫ്സൽ, ജനാബ് അബ്ദുൽ സാലിം റാവുത്തർ,  കാരാളികോണം കാരയ്ക്കൽ ജമാഅത്ത് വൈസ് പ്രസിഡണ്ട് ജനാബ് ഫിറോസ് ഖാൻ, സെക്രട്ടറി അബ്ദുൽ റഹീം, ട്രഷറർ നിസാർ എന്നിവർ അതിഥികളായി പങ്കെടുത്തു.



ജൂലൈ 31, ആഗസ്റ്റ് 1, 2, 3 തീയതികളിലായി  കാരാളികോണം ഹംദാൻ കാമ്പസിൽ വെച്ച് 14 സെഷനുകളിലായാണ് ഹംദാൻ ഹോളി ഖുർആൻ അവാർഡ് ദാന , പ്രഥമ സനദ് ദാന സമ്മേളനം നടക്കുന്നത്.

No comments:

Post a Comment