Breaking

Tuesday, 4 October 2022

ഏരൂരിൽ അനധികൃതമായി മദ്യം കടത്തി; രണ്ടുപേർ പിടിയിൽ


ഏരൂർ: ബീവറേജിൽ നിന്നും മദ്യം വാങ്ങി കൂടിയ വിലയ്ക്ക് മറിച്ച് വിൽക്കുന്ന രണ്ടുപേരെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി കടത്തിക്കൊണ്ടുവന്ന 20. 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായാണ് ഇവരെ പോലീസ് പിടികൂടിയത്. വടമൺ കോമളം രഞ്ജു ഭവനിൽ കൃത്യവാസൻ മകൻ സുധീഷ് കുമാർ(40), മുകളുവിള വീട്ടിൽ അശോകൻ മകൻ ഗിരീഷ് കുമാർ(46) എന്നിവരെയാണ് പോലീസ് സംഘം വിളക്കുപാറ ഇടക്കൊച്ചിയിൽ നിന്നും പിടികൂടിയത്.


രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിളക്കുപാറ ഭാഗത്തെത്തിയ പോലീസ് ഈച്ചൻകുഴിയിൽ വച്ച് ഇവർ വന്ന ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചെങ്കിലും നിർത്താതെ അതിവേഗതയിൽ ഓടിച്ചു പോകുകയായിരുന്നു. തുടർന്ന് മൂന്ന് കിലോമീറ്ററോളം പിന്തുടർന്ന പോലീസ് ഇടക്കൊച്ചിയിൽ വച്ച് വാഹനം പിടികൂടുകയായിരുന്നു. 


ഇവരിൽ നിന്നും 41 കുപ്പികളിലായി 20.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും മദ്യം വിറ്റ വകയിലുള്ള 1700 രൂപയും മദ്യം കടത്തിക്കൊണ്ടുവന്ന ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു. ഏരൂർ എസ്ഐ ശരലാലിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ തുഷാന്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.ഏരൂർ

No comments:

Post a Comment