Breaking

Tuesday, 4 October 2022

കല്ലാർ വട്ടക്കയത്തിൽ 3 വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു


വിതുര :വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്.ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്.

 ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിന് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞദിവസം പെയ്ത മഴയെത്തുടര്‍ന്ന് നദിയില്‍ വലിയ ഒഴുക്കുണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ടത് കണ്ട നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിത്തെങ്കിലും ഇവര്‍ ഒഴുകിപ്പോവുകയായിരുന്നു.

No comments:

Post a Comment