തിരുവനന്തപുരം: മദ്യ ലഹരിയിൽ പൊലീസ് ഉദ്യോസ്ഥരോട് വധഭീഷണി മുഴക്കി മോഷ്ടാവ്. പുറത്തിറങ്ങിയാൽ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നായിരുന്നു ഭീഷണി. പിറ്റേന്ന് ‘ കെട്ട് ‘ ഇറങ്ങിയപ്പോൾ പൊലീസിനോട് മാപ്പും പറഞ്ഞു. തൃശൂർ ഈസ്റ്റ് സ്റ്റേഷനിലായിരുന്നു ഭീഷണി.മോഷണക്കേസുകളിലെ പ്രതിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിനെ ഇന്നലെയാണ് പൊലീസ് പിടിച്ചത്.
തൃശൂർ നഗരത്തിലെ ചില വീടുകളിൽ മോഷ്ടിക്കാൻ കയറിപ്പോഴാണ് പിടി വീണത്. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. തൃശൂർ ജില്ലാ ആശുപ്രതിയിൽ ആയിരുന്നു വൈദ്യപരിശോധന നടത്തിയത്. ഇവിടെ വച്ചാണ് സൈവിന്‍റെ ഭീഷണി.
തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താനാരാണെന്ന് നന്നായി മനസിലാകുമെന്നായിരുന്നു ഭീഷണി.’എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ’, സത്യമായിട്ടാണ് പറഞ്ഞത്. ആരും ജീവനോടെയില്ല. തിരുവനന്തപുരത്ത് ഒരു സ്ഥലവുണ്ട്. വിഴിഞ്ഞം സ്റ്റേഷനിലാണ്. അങ്ങോട്ട് പോയാ തിരിച്ച് വരില്ല. എത്ര പൊലീസിനെ കൊന്നിട്ടുണ്ട്. മക്കളേ സീരിയസായിട്ടാണ് പറഞ്ഞത്, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടില്‍ കേറില്ല’- എന്നായിരുന്നു പ്രതിയുടെ വെല്ലുവിളി. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
No comments:
Post a Comment