Breaking

Tuesday, 23 August 2022

ഭക്ഷ്യമന്ത്രിയോടു തര്‍ക്കിച്ച തിരുവനന്തപുരം വട്ടപ്പാറ സിഐയ്ക്ക് സ്ഥലംമാറ്റം.


തിരുവനന്തപുരം : സ്ത്രീ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്‌ സ്റ്റേഷനിൽ ലഭിച്ച പരാതിയെച്ചൊല്ലി മന്ത്രി ജി.ആർ.അനിലും വട്ടപ്പാറ സിഐ ഡി.ഗിരിലാലും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ സിഐയ്ക്കു സ്ഥലംമാറ്റം. വിജിലൻസിലേക്കാണ് സിഐയെ മാറ്റിയത്. 


മന്ത്രിയുടെ ഓഫിസിന്റെ പരാതിയെ തുടർന്നാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന അഞ്ച് സിഐമാരെയും സ്ഥലംമാറ്റിയിട്ടുണ്ട്.രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിച്ച കേസിൽ പരാതിക്കാരിക്കായി ഇടപെടണമെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം. ന്യായം നോക്കി കാര്യങ്ങൾ ചെയ്യാമെന്നു സിഐ മറുപടി പറഞ്ഞതോടെ മന്ത്രി ക്ഷുഭിതനായി. സിഐയും അതേ ഭാഷയില്‍ മറുപടി നൽകുകയായിരുന്നു. മന്ത്രി ജി.ആർ.അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഒരു ഫ്ലാറ്റിൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് വാക്കേറ്റമുണ്ടായത്.

No comments:

Post a Comment