Breaking

Monday, 22 August 2022

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിച്ചു. ജനങ്ങളുടെ മനസ്സിലുളള കാര്യങ്ങൾ അറിയുന്ന സർക്കാർ ആണ് ഇവിടെയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കി ചെയ്യുമ്പോൾ ജനങ്ങൾക്ക് ആശ്വാസം ലഭിക്കും. വിലക്കയറ്റം പിടിച്ചു നിർത്താൻ രണ്ട് വർഷം കൊണ്ട് 9,746 കോടി രൂപ ചെലവിട്ടതായി മുഖ്യമന്ത്രി അറിയിച്ചു. 



2016ന് ശേഷം സപ്ലൈകോയിൽ ഭക്ഷ്യഉത്പന്നങ്ങൾക്ക് വില മാറിയിട്ടില്ല. വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുപോലെ സംയോജിപ്പിച്ച് നവകേരളം പടുത്തുയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോർപ്പറേറ്റുകളെ എതിർക്കുക മാത്രമല്ല, കോർപ്പറേറ്റുകൾ അല്ലാത്ത ബദൽ ഇവിടെയുണ്ട് എന്ന സന്ദേശം കൂടിയാണ് സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

No comments:

Post a Comment