Breaking

Thursday, 18 August 2022

വർക്കലയിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇരുചക്ര വാഹനമിടിച്ചു യുവാവ് മരിച്ചു


വർക്കല : വർക്കലയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇരുചക്ര വാഹനമിടിച്ചു യുവാവ് മരിച്ചു. വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. വർക്കല സ്വദേശി രാജേഷ് (46) ആണ് അപകടത്തിൽ മരിച്ചത്. കാറിന് പിന്നിലെ ചില്ലിൽ തല ഇടിച്ചു കഴുത്ത് അറ്റ് പോയ അവസ്ഥയിൽ ആയിരുന്നു. 


എതിർ ദിശയിൽ വന്ന വാഹനത്തിന്റെ വെളിച്ചം കൊണ്ട് സൈഡ് ഒതുക്കിയപ്പോൾ ആണ് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ ഇടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

No comments:

Post a Comment