ആയൂർ-ചുണ്ട റോഡ് 3 മാസത്തിനകം 10 കോടി രൂപയ്ക്ക് പുനർ നിർമ്മിക്കുമെന്ന് മന്ത്രിയും സ്ഥലം എം എൽ എ യുമായ ശ്രീമതി: ചിഞ്ചു റാണിയുടെ ഉറപ്പ്….
പൊട്ടിപ്പൊളിഞ്ഞു കിടന്ന ആയൂർ-ചുണ്ട റോഡ് പുനർ നിർമ്മിക്കാതെ വെറും കുഴിയടക്കൽ പ്രഹസനം മാത്രം നടത്തി ജനങ്ങളെ വീണ്ടും പൊട്ടന്മാരാക്കാൻ നോക്കിയപ്പോഴാണ് ജനകീയ സമിതി എന്നൊരാശയം വാർഡ് മെമ്പർ അഫ്സൽ മഞ്ഞപ്പാറയുടെ നേതൃത്വത്തിൽ മുന്നോട്ടു വെച്ചത്.
രാഷ്ട്രീയ ഭേദമന്യേ മഞ്ഞപ്പാറയിലെ ഭൂരിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി പല വിധ സമരങ്ങളുമായി മുന്നോട്ടു പോയി.. വഴി തടയൽ, ചടയമംഗലം A. E ഓഫീസ്, പൊതുമരാമത്തു മന്ത്രി എന്നിങ്ങനെ പലവിധ വഴികളിലൂടെയെല്ലാം സമര സമിതിയുടെ പ്രതിഷേധവും നിവേദനവും നൽകുകയും ചെയ്തു. ഒടുവിൽ സമര സമിതിയും ലക്ഷ്യം വിജയം കണ്ടു
ജനകീയ സമിതിയിൽ ഭാഗമായ എല്ലാ നല്ലവരായ നാട്ടുകാരോടും, ഓട്ടോ ടാക്സി ഡ്രൈവേഴ്‌സിനും അഭിനന്ദനങ്ങൾ.
ഈ റോഡിന്റെ ശോചനീയാവസ്ഥ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച 24 ന്യൂസ് റിപ്പോർട്ടറും നമ്മുടെ നാട്ടുകാരനുമായ സലിം മാലിക്കിനും, അനിശ്ചിത കാല ട്രോൾ എന്നാശയം ഹാസ്യ രൂപേണ ഉദ്യോഗസ്ഥ തലത്തിൽ വരെയെത്തിച്ച ട്രോൾ മഞ്ഞപ്പാറയ്ക്കും, ജനകീയ സമരത്തിന് എല്ലാ വിധ സപ്പോർട്ടും നൽകിയ മഞ്ഞപ്പാറ ഓൺലൈൻ മീഡിയയും അഭിനന്ദനമർഹിക്കുന്നു
No comments:
Post a Comment