Breaking

Tuesday, 26 July 2022

പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു.


ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ആലപ്പുഴ കളക്ടറും ഭാര്യയുമായ രേണു രാജിൽ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. രേണു രാജിന് എറണാകുളം ജില്ലാ കളക്ടറായാണ് പുതിയ നിയമനം.


ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇന്ന് ചുമതലയേൽക്കാൻ ആലപ്പുഴ കളക്ടറ്റേറ്റിലെത്തിയ അദ്ദേഹത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.


'ആലപ്പുഴയെ കുറിച്ച് പഠിച്ചു വരികയാണ്. ഇടപെടേണ്ട മേഖലകളെ കുറിച്ച് പഠിച്ച് കൈകാര്യംചെയ്യും. എടുത്തുചാടി ഒന്നിലേക്കും പോകുന്നില്ല. പ്രത്യേകിച്ച് കാഴ്ചപ്പാടില്ല. ആദ്യമായിട്ടാണ് കളക്ടറാകുന്നത്', ചുമതലയേറ്റ ശേഷം ശ്രീറാം പറഞ്ഞു. പ്രതിഷേധങ്ങളേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ശ്രീറാമിനെ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിൽ ആലപ്പുഴ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ കമന്റ് ബോക്സ് പൂട്ടിയിരുന്നു. മറ്റു 13 ജില്ലകളിലെയും കളക്ടർമാരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടുകളുടെ കമന്റ് ബോക്സുകൾ ലഭ്യമാണ്.

No comments:

Post a Comment