കഴക്കൂട്ടം : സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങി കടലിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ അൽഫയിൽ അലൻ എസ്. പെരേരയുടെയും റീനാ ഡിക്രൂസിെന്റയും മകൻ ആൽവി(23)ന്റെ മൃതദേഹമാണ് വേളിഭാഗത്ത് ശനിയാഴ്ച രാവിലെയോടെ മത്സ്യത്തൊഴിലാളികൾ കണ്ടത്.പോലീസും തീരദേശ പോലീസും ചേർന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു മോർച്ചറിയിലേക്കു മാറ്റി.
വ്യാഴാഴ്ച ഉച്ചയോടെയാണ് മൂന്ന് സുഹൃത്തുക്കളുമായി സെന്റ് ആൻഡ്രൂസ് കടപ്പുറത്ത് എത്തിയ ആൽവിൻ കടലിൽ കുളിക്കവെ തിരയിൽപ്പെട്ടത്.രണ്ടുദിവസമായി തീരദേശ പോലീസും നാട്ടുകാരും വൈകീട്ടു വരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
No comments:
Post a Comment