Breaking

Thursday, 16 August 2018

പാലങ്ങളുടെ സുരക്ഷയിൽ ആശങ്ക; ട്രെയിൻ ടിക്കറ്റ് വിതരണം നിർത്തിവച്ചു




തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ പാലങ്ങളുടെ സുരക്ഷയിൽ ഭീഷണി നേരിടുന്നതിനെ സാഹചര്യത്തിൽ തിരുവനന്തപുരം സെൻ‌ട്രൽ റെയിൽ‌വേ സ്റ്റേഷനിൽ നിന്നുള്ള ടിക്കറ്റ് വിതരണം താൽ‌കാലികമായി നിർത്തിവച്ചു. ഭാരതപ്പുഴയിലും പെരിയാറിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി.
 
തിരുവനന്തപുരത്ത് നിന്നും രാവിലെ പുറപ്പെട്ട ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. തിരുവന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനുകളും പിടിച്ചിട്ടിരിക്കുകയാണ്. വടക്കാഞ്ചേരിയിൽ ട്രാക്കിൽ മണ്ണിടിഞ്ഞുവിണതിനെ തുടർന്ന് ഇത് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിച്ചു വരുന്നു.  
 
തിരുവനന്തപുരത്തുനിന്ന് പുറപ്പെടാനുള്ള കേരള എക്സ്പ്രസ്, ജയന്തി ജനത, ശബരി എക്സ്പ്രസ് എന്നിവ തിരുനെല്‍വേലി വഴി സര്‍വീസ് നടത്തുമെന്ന് റെയിൽ‌വേ അറിയിച്ചു. 

No comments:

Post a Comment