കൊല്ലം: വിവാഹ നിശ്ചയത്തിനായി തുണിയെടുക്കാൻ എത്തിയ 20 കാരിയുടെ ചിത്രം രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തി, അത് മോർഫ് ചെയ്ത നഗ്നചിത്രമാക്കി, കുടുംബത്തോട് ഒരുലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ.
കൊല്ലം മൈനാഗപ്പള്ളി സ്വദേശി അജാസ് ബഷീറിനെയാണ് കടക്കൽ പോലീസ് തമിഴ്നാട് രാമനാഥപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. 20 കാരിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെങ്കിലും അവർ പോലീസിനെ വിവരം അറിയിച്ചതോടെ അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതി ഒളിവിൽ കഴിയുകയായിരുന്നുവെന്നും, കൂടുതല്‍ ചോദ്യംചെയ്യലിനായി പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment