ഓയൂർ: ജെ സി ബി ഓപ്പറേറ്ററെ പരിചയക്കാരായ യുവാക്കൾ കാറിൽ കയറ്റി കൊണ്ടുപോയി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവരുകയും മർദ്ദിച്ച് വഴിയിൽത്തള്ളിയ ശേഷം കടന്ന് കളഞ്ഞ സഹോദരന്മാരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
ഓയൂർ മീയന ചരുവിള വീട്ടിൽ വിനേഷ് (34), അനുജൻ വിനീത് ( 29 ) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ വ്യാഴം ഉച്ചയോടെ പൂയപ്പള്ളി മരുതമൺ പള്ളിയിലായിരുന്നു സംഭവം.ഓയൂർ പനയറക്കുന്നിൽ വാടകയ്ക്ക് താമസിച്ച് വരുന്ന അച്ചൻകോവിൽ രേഷ്മാ ഭവനിൽ പ്രവീണിനെയാണ് മർദ്ദിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്നത്.
ജെസിബി ഓപ്പറേറ്ററായ പ്രവീൺ കഴിഞ്ഞ കുറെ നാളുകളായി ഓയൂരിൽ താമസിച്ച് ഈ മേഖലയിൽ ജോലി ചെയ്ത വരികയായിരുന്നു. ഇതിനിടയിലാണ് പ്രതികൾ പ്രവീണുമായി പരിചയപ്പെടുകയും ചങ്ങാത്തത്തിലാവുകയുമായിരുന്നു. സംഭവ ദിവസം ഉച്ചയ്ക്ക് പ്രവീണിനെ ഭക്ഷണം കഴിക്കാനായി ചെങ്കുളത്ത് വിളിച്ച് വരുത്തി ഇന്നോവ കാറിൽ കയറ്റി കൊണ്ടുപോയി കാർ മരുതമൺ പള്ളിയിൽ ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ പ്രവീണിന്റെ കഴുത്തിൽ കത്തി വെച്ച് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ഇയാൾ ധരിച്ചിരുന്ന സ്വർണ്ണ മാല,കൈചെയിൻ, വാച്ച് എന്നിവ അപഹരിക്കുകയും ചെയ്തു. എതിർക്കാൻ ശ്രമിച്ച പ്രവീണിനെ ക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളിയ ശേഷം രക്ഷപെടുകയായിരുന്നു. പ്രവീൺ പൂയപ്പള്ളി പോലീസിൽ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. വീനീത് മുൻ കഞ്ചാവ് കേസിലെ പ്രതിയാണ്. കൃത്യത്തിനുപയോഗിച്ച് കാർ കണ്ടെടുക്കുന്നതിനായി പോലീസ് അന്വേഷണം ഉർജിത മാക്കിയിട്ടുണ്ട്.
പൂയപ്പള്ളി സി.ഐ. ബിജു എസ് റ്റി യുടെ നിർദ്ദേശപ്രകാരം എസ് ഐ രജനീഷ് മാധവൻ,സി.പി.ഒ ഡാർവിൻ, അൻവർ, റിജു എന്നിവരടങ്ങുന്നപോലീസ് സംഘമാണ് പ്രതികള അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
No comments:
Post a Comment