Breaking

Sunday, 22 October 2023

അമ്മ ഓടിച്ച കാർ ലോറിയിലിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു


തിരുവല്ല
: അമ്മയ്ക്കും അമ്മുമ്മയ്ക്കുമൊപ്പം കാറില്‍ യാത്ര ചെയ്യവേ കാര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. അബിന്‍ വര്‍ഗീസിന്റെയും കവിത അന്ന ജേക്കബിന്റെയും മകന്‍ ജോഷ്വ (2) യാണ്‌ മരിച്ചത്‌.


വെള്ളിയാഴ്ച രാത്രി ഒമ്പത്‌ മണിയോടെ ടി.കെ.റോഡില്‍ കറ്റോട്‌ ജംക്‌ഷനു സമീപമായിരുന്നു അപകടം. കുഞ്ഞിന്‌ പുറമെ കവിതയുടെ അമ്മ ജെസിക്കും പരിക്കേറ്റു. കവിതയാണ്‌ കാര്‍ ഓടിച്ചിരുന്നത്.


രണ്ട്‌ ദിവസം മുമ്പ്‌ ജോഷ്വയ്ക്കൊപ്പം ഹരിപ്പാട്‌ നിന്ന്‌ ഇരവിപേരൂരിലെ കുടുംബവീട്ടിലെത്തിയതായിരുന്നു കവിത. വെള്ളിയാഴ്ച തിരുവല്ല നഗരത്തില്‍ സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു. എതിരെ വന്ന ലോറിയില്‍ കാര്‍ ഇടിച്ച്‌ മറിയുകയായിരുന്നു.


ശക്തമായ മഴയില്‍ എതിരെ വന്ന വാഹനം വ്യക്തമായി കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിന്‌ കാരണമെന്ന്‌ പറയുന്നു.നാട്ടുകാരാണ്‌ ഇവരെ സ്വകാര്യ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. കാറില്‍ നിന്ന്‌ തെറിച്ചുവീണ കുട്ടിക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെയാണ്‌ മരിച്ചത്‌. അപകട വിവരമറിഞ്ഞ്‌ ഇന്നലെ രാവിലെ സൈനികനായ കുട്ടിയുടെ പിതാവ്‌ അബിന്‍ വര്‍ഗീസ്‌ സ്ഥലത്തെത്തി. ജോഷ്വയുടെ മൃതദേഹം നാളെ രാവിലെ ഇരവിപേരുരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന്‌വയ്ക്കും. ഉച്ചയ്ക്ക്‌ രണ്ടിന്‌ ചേപ്പാട്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ സംസ്ക്കരിക്കും.

No comments:

Post a Comment