Breaking

Sunday, 21 May 2023

കടയ്ക്കലിൽ കണ്ട കാട്ട് പോത്ത് ഇട്ടിവ പഞ്ചായത്ത് അതിർത്തിയിലേക്ക്‌.പിന്നാലെ വനപാലകരും.


ഇട്ടിവ
: കടയ്ക്കൽ കോട്ടപ്പുറത്ത് കാട്ടുപോത്ത് ഇറങ്ങി .കോട്ടപ്പുറം, അരി നിരത്തും പാറ പ്രദേശത്ത് ഇന്ന് രാവിലെ കണ്ടകാട്ട് പോത്ത് ഇട്ടിവ പഞ്ചായത്ത് അതിർത്തി ഭാഗത്തേക്ക് പോകുന്നതയാണ് ഫോറസ്ററ് ഉദ്യോഗസ്ഥരും പോലീസും നൽകുന്ന വിവരം. കാട്ടുപോത്തിൻ്റെ  ഗതി വനപാലകർ പിൻതുടർന്ന് നിരീക്ഷിച്ച് വരുകയാണ്.


 ഇന്നലെ ചടയമംഗലം വില്ലജ് പരിധിയിൽ കാട്ടു പോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.ഇതിനെ തുടർന്ന്  ചടയമംഗലം ഇടുക്കു പാറ പ്രദേശത്തു പുനലൂർ ഫ്ലയിങ് സ്‌ക്വാഡ്  ഡി എഫ് ഒ യുടെ നേതൃത്വത്തിൽ 50 ഓളം ഫോറെസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് 7 ടീം ആയി തിരിഞ്ഞു തിരച്ചിൽ നടത്തിയിരുന്നു.  


നിലവിൽ അനിഷ്ട സംഭവങ്ങൾ ങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.പൊതു പൊതു ജനങ്ങൾ ജാഗ്രത പാലിക്കുക.


No comments:

Post a Comment