Breaking

Monday, 10 October 2022

അഞ്ചൽ ഏരൂരിൽ എംഡിഎംഎ മയക്കുമരുന്നുമായി നാല് യുവാക്കൾ പിടിയിൽ


അഞ്ചൽ:ഏരൂർ 1.810 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി നാല് യുവാക്കളെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീപുരം തോലൂർ പുത്തൻവീട്ടിൽ ബിജു മകൻ സിബിൻഷാ(26), ഭാരതീപുരം വേങ്ങവിള വീട്ടിൽ ബഷീറിൻ്റെ മകൻ ആരിഫ്ഖാൻ(26), കൊല്ലം തട്ടാമല കുളങ്ങര ക്ഷേത്രത്തിന് സമീപംചാത്ത്കാട്ട് വീട്ടിൽ സജിത് കുമാർ മകൻ അബി(25 ), കുളത്തൂപ്പുഴ വലിയേല ഷെഫിൻ മൻസിലിൽ ഷെരീഫുദീൻ മകൻ ഷിഫാൻ(22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


ഇന്നലെ പൂവണത്തുംമൂട് ഓയിൽപാം എസ്റ്റേറ്റ് അടുത്ത് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കാറിൽ വരികയായിരുന്ന ഇവരുടെ പക്കൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തത്. ഇവരിൽ നിന്നും എംഡിഎംഎ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഗ്ലാസ് ഡ്രഗ് പൈപ്പും ഗ്ലാസ് ജാറും സിഗരറ്റ് ലൈറ്ററും പിടിച്ചെടുത്തു. 


ഏരൂർ ഇൻസ്പെക്ടർ എം ജി വിനോദ് കുമാർ, എസ്ഐ ശരലാൽ. എസ്, എഎസ്ഐ ശ്രീകുമാർ, സിപിഒമാരായ അനിമോൻ, തുശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment