Breaking

Friday, 7 October 2022

കൊല്ലം ചടയമംഗലത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു


കൊല്ലം :ചടയമംഗലം വീട്ടിൽ യുവതി പ്രസവിച്ചു കുട്ടിയും അമ്മയും മരണപ്പെട്ടു. ചടയമംഗലം ഏറത്ത് വീട് കള്ളിക്കാട് സ്വദേശി അശ്വതി 38 വയസ്സ് ആണ് പ്രസവത്തെ തുടർന്ന് വീട്ടിൽ മരണപ്പെട്ടത്‌.. ഇന്നലെ രാത്രി ഒരു മണിയോടുകൂടി പ്രസവവേദന തുടങ്ങിയ യുവതിയെ ഭർത്താവും മകനും കൂടി ഹോസ്പിറ്റൽ കൊണ്ടുപോകാതെ വീട്ടിൽ വച്ച് തന്നെ പ്രസവം എടുക്കുകയായിരുന്നു. 


പ്രസവം കഴിഞ്ഞു ഒന്ന് എണീറ്റ് ഇരിക്കണം എന്ന് ശാലിനി പറയുകയും. ഒരു ഗ്ലാസ് വെള്ളം കുടിക്കുകയും ഉടനെ തന്നെ കുഴഞ്ഞു വീണു മരണപ്പെടുകയുമാണുണ്ടായത്. കുട്ടിയും മരണപ്പെട്ടു. ഭർത്താവ് അനിൽ 43 വയസ്സ്. 17 വയസ്സായ ഒരു മകനുമുണ്ട് ഇവർ രണ്ടുപേരും കൂടിയാണ് പ്രസവം എടുത്തത്. 

No comments:

Post a Comment