ചടയമംഗലം; സംഘർഷത്തിനിടെ കുഴഞ്ഞുവീണ യുവാവ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണമടഞ്ഞു. ചടയമംഗലം കണ്ണങ്കോട് താസിഫ മൻസിൽ താഹ 48 ആണ് മരണമടഞ്ഞത്. പ്രതി എന്ന് സംശയിക്കുന്ന ചടയമംഗലം കോളനിയിൽ ഷിജു പോലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞദിവസം താഹയുടെ സുഹൃത്ത് പ്രദീപും ഷിജുവുമായി ബുധനാഴ്ച വൈകിട്ട് വാക്കേറ്റം ഉണ്ടായി. വ്യാഴം വൈകുന്നേരത്തോടെ പ്രദീപ്, താഹ, രാജീവ് സുബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഷിജുവിന്റെ വീട്ടിലെത്തി. തുടർന്ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഷിജുവിനെ മർദ്ദിച്ചു.
ഈ സമയം ചടയമംഗലം പോലീസ് സ്ഥലത്ത് എത്തുകയും സംഘത്തിൽ ഉണ്ടായിരുന്ന പ്രദീപ് രാജീവ് എന്നിവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീടും സ്ഥലത്തെത്തിയ പോലീസിനോട് കയർക്കുന്നതിനിടെ താഹ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. മൃതദേഹം കടയ്ക്കൽ മോർച്ചറിയിൽ.

No comments:
Post a Comment