കൊല്ലം ;പുനലൂര്‍ ആസ്ഥാനമായ കേച്ചേരി ചിട്ടി ഫണ്ട് ഉടമയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചിട്ടിത്തുകയും നിക്ഷേപത്തുകയും തിരികെ ലഭിക്കാത്തതിനാല്‍ ഇടപാടുകാര്‍ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നൂറിലധികം പരാതികളാണ് സ്ഥാപനത്തിനെതിരെയുളളത്്....
നിരവധി ശാഖകളുള്ള കേച്ചേരി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ എസ്.വേണുഗോപാലിനെ കൊട്ടാരക്കര താമരക്കുടിയിലെ ഒരു വീട്ടിലെത്തിയപ്പോഴാണ് ഇടപാടുകാര്‍ വളഞ്ഞത്. ചിട്ടിത്തുകയും സ്ഥിരനിക്ഷേപത്തുകയും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് മാസങ്ങളായി ഇടപാടുകാര്‍ നെട്ടോട്ടത്തിലാണ്. സംസ്ഥാനമൊട്ടാകെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആയിരത്തിലധികം പരാതികളുണ്ട്. ...

No comments:
Post a Comment