Breaking

Saturday, 20 August 2022

ശബരിമല അയ്യപ്പന് 107 പവൻ്റെ സ്വർണമാല സമർപ്പിച്ച് തിരുവനന്തപുരം സ്വദേശി

 


തിരുവനന്തപുരം :ശബരിമലയില്‍ 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ച് ഭക്തന്‍. തിരുവനന്തപുരം സ്വദേശിയാണ് സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്. ഏകദേശം 44.98 ലക്ഷം രൂപ വില വരുന്നതാണ് മാല.വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഭക്തനാണ് മാല സമര്‍പ്പിച്ചത്. സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് നടയില്‍ സ്വര്‍ണമാല സമര്‍പ്പിക്കുകയായിരുന്നു.


No comments:

Post a Comment