Breaking

Friday, 19 August 2022

കെ.എസ്.എഫ്.ഇ കൊല്ലം റൂറൽ ഓഫീസ് കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിച്ചു


കൊട്ടാരക്കര: ആയിരം ബ്രാഞ്ചും ഒരു ലക്ഷം കോടിയുടെ ബിസിനസ്സും എന്നതാണ് കെ.എസ്.എഫ്.ഇ.യുടെ ലക്ഷ്യമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കെ.എസ്.എഫ്.ഇ. കൊട്ടാരക്കര റീജിയണൽ(കൊല്ലം റൂറൽ) ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മറ്റു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തകരുമ്പോൾ വിശ്വസനീയമായ സ്ഥാപനമായി കെ.എസ്.എഫ്.ഇ. മാറി. 900 പേർക്ക് കെ.എസ്.എഫ്.ഇ. തൊഴിൽ നൽകി. ഉടനെ 250 പേർക്കു കൂടി നിയമനം നൽകും. കെ.എസ്.എഫ്.ഇ.യെ ശക്തിപ്പെടുത്തുന്നതാണ് സർക്കാരിന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. 


നഗരസഭാധ്യക്ഷൻ എ.ഷാജുവിന്റെ അധ്യക്ഷതയിൽ കെ.എസ്.എഫ്.ഇ. ചെയർമാൻ വരദരാജൻ, മാനേജിങ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി.ഇന്ദുകുമാർ, ബിന്ദു ജി.നാഥ്, താരാ സജികുമാർ, ഡി.സജയകുമാർ, സത്യഭാമ, നഗരസഭ ഉപാധ്യക്ഷ അനിത ഗോപകുമാർ, കല്യാണി സന്തോഷ്, എ.ജി.എം. എസ്.പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കിഴക്കൻ മേഖലയിലെ 32 ശാഖകളാണ് റൂറൽ ഓഫീസിന്റെ പരിധിയിൽ വരുന്നത്.

No comments:

Post a Comment