Breaking

Saturday, 20 August 2022

നഗരൂർ വാഹന അപകടം:കാർഡ്രൈവർമദ്യപിച്ചിരുന്നതായിപരിശോധനാഫലം, രണ്ട്പ്രതികൾഅറസ്റ്റിൽ


കിളിമാനൂർ :കിളിമാനൂർ നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ(42) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പടുത്തിയത്. 


പ്രതികളുടെ രക്തപരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 8.15ഓടെ അമിതവേഗത്തിലെത്തിയ കാർ, ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്നസുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ് എന്നിവരാണ് മരിച്ചത്. പ്രദീപിന്റെ മൂത്ത മകൻ പതിനഞ്ചുകാരൻ ശ്രീഹരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. 


അറസ്റ്റിലായ ഷിറാസാണ് വണ്ടി ഓടിച്ചിരുന്നത്. രണ്ടുപേരും വ്യാപാരികളാണ്. മരിച്ച ശ്രീദേവിന് അഞ്ചുവയസ്സാണ്. സുനിൽകുമാറിനെയും പരിക്കേറ്റ മകനെയും മാറ്റി 15 മിനുട്ടിന് ശേഷമാണ് ശ്രീദേവിൻറെ മൃതദേഹം റോഡിന് ചേർന്ന തോട്ടിൽ കണ്ടെത്തിയത്. നഗരൂർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു പ്രദീപും മക്കളും. സമീപത്തെ തോട്ടിലേക്ക് വീണ ശ്രീദേവിന്റെ തല കമ്പിവേലിയിൽ തട്ടിയ നിലയിലായിരുന്നു. എതിർ ദിശയിൽ നിന്നെത്തിയ ഫോർച്യൂൺകാർ അമിതവേഗതയിലായിരുന്നു. 


സുനിൽ കുമാറും (പ്രദീപ്) മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ച് സുനിൽ കുമാറും ഇളയ മകൻ അഞ്ച് വയസ് കാരൻ ശ്രീദേവും മരണമടഞ്ഞു. മൂത്ത മകൻ 15 വയസുള്ള ശ്രീഹരി അതീവ ഗുരതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 


മദ്യപിച്ച് ലെക്കു കെട്ട യുവാക്കൾ അമിത വേഗതയിൽ ഓടിച്ചിരുന്ന ഫോർച്ചൂണർ കാറ് വളവിൽ വളയാതെ മറുവശത്ത് കൂടി എതിരെ പോകുകയായിരുന്ന ബൈക്കിനെ ഇടിച്ച് വശങ്ങളിലുണ്ടായിരുന്ന റോഡ് ബാരിയറിലേക്ക്  ഇടിച്ച് കയറ്റി തകർക്കുകയായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെ സുനിൽ കുമാറിൻ്റെ നഗരൂർ കല്ലിംഗൽ ഉള്ള വീടിനടുത്ത് വച്ചായിരുന്നു ഇത് നടന്നത്.

No comments:

Post a Comment