Breaking

Saturday, 20 August 2022

നഗരൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു


 നഗരൂർ :നഗരൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. നഗരൂർ മുണ്ടയിൽക്കോണം കരിയ്ക്കകത്തിൽ വീട്ടിൽ പ്രദീപ്‌ എന്ന് വിളിക്കുന്ന സുനിൽകുമാർ (45), മകൻ ശ്രീദേവ് (6) എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി 8:45ഓടെ നഗരൂർ കല്ലിങ്കലിലാണ് അപകടം. കാറും ബൈക്കുമാണ് ഇടിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന മൂത്തമകൻ ശ്രീഹരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

No comments:

Post a Comment