Breaking

Thursday, 25 August 2022

വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ


വർക്കല: വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ. ഇടവ പാറയിൽ മൂടില്ലവിള സുഗന്ധാലയം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രഞ്ജിത്ത് എസ്(21) അറസ്റ്റിലായത്. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. വയറുവേദനയുമായി ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിക്കുന്നത്. എട്ടാംക്ലാസ് മുതൽ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും കുറച്ചു മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ വ്യക്തമായി.

 

ജില്ലാ പോലീസ് മേധാവി ഡി ശിൽപ ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിൽ വർക്കല എസ്എച്ച്ഒ എസ് സനോജ്, എസ്ഐ രാഹുൽ പി ആർ, എഎസ്ഐ ലിജോ ടോം ജോസ്, സിപിഒമാരായ സുരജ, ഹേമ,ഷിജു, സിപിഒമാരായ പ്രശാന്ത്കുമാരൻ, ഷജീർ, സുധീർ, റാം ക്രിസ്റ്റിൻ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

No comments:

Post a Comment