ക്ഷേത്ര പരിസരത്ത് യാചകവൃത്തി നടത്തിയിരുന്ന വാക്കനാട് സ്വദേശി സുകുമാരപിള്ള(83) പിള്ളയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം. ക്ഷേത്രം റോഡിലൂടെ കടന്നു പോയ ബൈക്ക് യാത്രികരാണ് ഷെഡിൽ തീപടർന്നത് ആദ്യം കണ്ടത്. ഓടിയെത്തിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീ അണച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞിരുന്നു.
കുറേ നാളുകളായി ഇദ്ദേഹം ക്ഷേത്ര പരിസരത്താണ് കഴിഞ്ഞിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. പാർക്കിങ് ഗ്രൗണ്ടിനരികിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടുമറച്ച താത്കാലിക ഷെഡിലാണ് ഇദ്ദേഹം ഉറങ്ങിയിരുന്നത്. മണ്ണെണ്ണ വിളക്കിൽ നിന്നും തീ പടർന്നതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മൃതദേഹം കൊട്ടാരക്കര താലൂക്കാ ശുപത്രിയിലേക്ക് മാറ്റി.കൊട്ടാരക്കര പോലീസ് കേസെടുത്തു.

No comments:
Post a Comment