വർക്കലയിലും പരിസരത്തും ഉള്ള ബീച്ചുകളിൽ ഇന്ന് വൈകുന്നേരം കുളിക്കാനിറങ്ങിയവർ അപകടത്തിൽ പെട്ട് മൂന്ന് മരണങ്ങൾ.
വൈകുന്നേരം ഓടയം ബീച്ചിൽ രണ്ട് കോയമ്പത്തൂർ സ്വദേശികൾ അപകടത്തിൽ പെട്ട് അജയ് വിഘ്‌നേഷ് എന്ന ദന്തൽ ഡോക്ടർ മരിച്ചതിനു പിന്നാലെ ആലംകോട് വഞ്ചിയൂർ സ്വദേശി മാഹിൻ (30) വയസ്സ് കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു മരണമടഞ്ഞു. ആ വാർത്തക്ക് പിന്നാലെ വർക്കല പാലച്ചിറ രഘുനാഥപുരം സ്വദേശി അജീഷ് (29) വർക്കല ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് മരണമടഞ്ഞ സങ്കടകരമായ വാർത്തയും എത്തി.
കടലിൽ കുളിക്കാൻ ഉറങ്ങുന്നവർ ദയവായി ശ്രദ്ധിക്കുക. കാഴ്ചയിൽ കടൽ ശാന്തമായിരിക്കും. പക്ഷേ പതിയിരിക്കുന്ന അപകടങ്ങൾ നമുക്ക് അറിവുള്ളതാകണം എന്നില്ല
No comments:
Post a Comment