Breaking

Thursday, 6 September 2018

ഹെല്‍മറ്റില്ലാത്തവര്‍ക്ക് സൗജന്യ ഹെല്‍മറ്റ്; ഇത് താന്‍ കേരള പൊലീസ്!

കോഴിക്കോട്: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നവരെ പിടികൂടി പിഴ അടപ്പിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ കോഴിക്കോട് സിറ്റി പോലീസ് കഴിഞ്ഞ ദിവസം നിയമ ലംഘകരെ പിടികൂടി പിഴയടപ്പിച്ചത് വേറിട്ട രീതിയില്‍. ഹെല്‍മറ്റില്ലാത്തവര്‍ക്ക് പുതിയൊരെണ്ണം സൗജന്യമായി നല്‍കി ട്രാഫിക് ബോധവത്ക്കരണത്തിന് പുതിയ വഴി സ്വീകരിച്ചിരിക്കുകയാണ് കോഴിക്കോട് സിറ്റി പോലീസ്.
നിയമലംഘകര്‍ക്ക് ആദ്യം പോലീസിന്‍റെ വക ഉപദേശമാണ്. പിന്നെ പിഴ അടപ്പിക്കല്‍. പോകാനൊരുങ്ങുമ്പോഴാണ് ആ ട്വിസ്റ്റ്. പുതിയ ഹെല്‍മറ്റ് വച്ചിട്ട് പോയാല്‍ മതിയെന്ന് പോലീസ്. ദൈവമേ ഇതിന്‍റെ കാശും കൊടുക്കണമല്ലോ എന്ന് ആശങ്കപ്പെടുന്നവരോട് ഹെല്‍മറ്റ് സൗജന്യമെന്ന് നിയമപാലകര്‍. ഇത്തരമൊരു നടപടി അത്ഭുതപ്പെടുത്തിയെന്നാണ് പിഴയടച്ചവര്‍ പറയുന്നത്. പോലീസ് പിഴയടപ്പിച്ചതിന് ചിലര്‍ സന്തോഷിക്കുന്നത് ഇത് ആദ്യമായിട്ടാവും. ഇങ്ങനെയും ചില മാറ്റങ്ങള്‍ വരുത്താമെന്ന് തെളിയിക്കുകയാണ് കേരള പോലീസ്.

No comments:

Post a Comment